വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.
വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കോഴിക്കോട് നാദാപുരം ചിയ്യൂര് കരിമ്പലം സ്വദേശി സുലൈഹയാണ് (44) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വീട്ടിലുണ്ടാക്കിയ ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. പോസ്റ്റുമോര്‍ട്ടം റിപ്പോട്ട് കിട്ടിയതിനു ശേഷമാകും ഭക്ഷ്യബാധയാണോ എന്ന് സ്ഥിരീകരിക്കുകയുള്ളു