വീട്ടിലേക്ക് മടങ്ങുകയാണെന്നറിയിച്ച് മലയാളി താരം സഞ്ജു സാംസൺ

ഇംഗ്ലണ്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയാണെന്നറിയിച്ച് മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമേ സഞ്ജു ടീമിൽ ഉൾപ്പെട്ടിരുന്നുള്ളൂ. ആ കളി താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതുമില്ല. ഇതോടെയാണ് സഞ്ജു നാട്ടിലേക്ക് മടങ്ങുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ താരം ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.