വീണ്ടും ലോക്ക് ഡൗണ്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല
സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല; വേണ്ടത് ശക്തമായ ബോധവല്‍ക്കരണമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കൂടുതല്‍ ശക്തമായ ബോധവല്‍ക്കരണമാണ് പ്രധാനം. നാമെല്ലാവരും രോഗം ബാധിച്ചേക്കാന്‍ ഇടയുള്ളവരാണ് എന്ന് ആദ്യം ബോധ്യപ്പെടുക.
ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് മുഴുവന്‍ ആളുകളെയും എത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രക്രിയ ശക്തിപ്പെടുത്തുക. കൊവിഡ് പരിശോധന വര്‍ധിപ്പിച്ച് കൂടുതല്‍ വ്യാപനം ഒഴിവാക്കുക.