വീമാനത്തിലെ പീഢനം: നടപടിയുമായി എയർ ഇന്ത്യ

കണ്ണൂർ: വിമാനത്തിൽവെച്ച് 15-കാരനെ പീഡിപ്പിച്ചു എന്ന പരാതിയിൽ എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരനെതിരെ പോക്സോ കേസ്. എയർ ക്രൂ ആയ പ്രസാദിനെതിരെയാണ് കണ്ണൂർ എയർ പോർട്ട് പോലീസ് കേസെടുത്തിരിക്കുന്നത്.വിമാനത്തിൽ ഉണ്ടായിരുന്ന നാല് ക്യാബിൻ ക്രൂമാരെയും ഫ്ലയിംഗ് ചുമതലയിൽ നിന്ന് മാറ്റി

മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൽവെച്ച് ഈ മാസം അഞ്ചിനാണ് പീഡനം നടന്നതെന്നാണ് പരാതി. വിശദമായി അന്വേഷിച്ച ശേഷം പ്രസാദിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.