വെടിക്കെട്ട് ഷോട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്ഒരു പെൺകുട്ടി.
വെടിക്കെട്ട് ഷോട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് രാജസ്ഥാനിലെ ബാർമറിൽ നിന്നുള്ള ഒരു പെൺകുട്ടി. ജില്ലയിലെ ഒരു കർഷന്റെ മകളായ മൂമൽ മെഹർ എന്ന എട്ടാം ക്ലാസുകാരിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്. ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ വരെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ
‘‘ഇന്നലെയാണ് ലേലം നടന്നത്… ഇന്ന് ബാറ്റിംഗും തുടങ്ങിയോ? നന്നായി…നിങ്ങളുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു”- വീഡിയോ പങ്കുവച്ചുകൊണ്ട് സച്ചിൻ ട്വിറ്ററിൽ കുറിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ഇതേ ക്ലിപ്പ് ട്വിറ്ററിൽ പങ്കുവച്ചു. “അവിശ്വസനീയമായ ഷോട്ടുകൾ! ബാർമറിൽ നിന്നുള്ള ഈ പെൺകുട്ടി ഗ്രൗണ്ടിലുടനീളം പന്ത് അനായാസം അടിക്കുന്നത് നോക്കൂ! ഭാവി ചാമ്പ്യൻ! ബ്രാവോ..”, അദ്ദേഹം കുറിച്ചു.