വെള്ളം’ വ്യാജപതിപ്പ്;കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കൊച്ചി: ‘വെള്ളം’ ചിത്രത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്തു പ്രചരിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സിനിമ തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് യൂട്യൂബ് ടെലിഗ്രാം പോലുള്ള മാധ്യമങ്ങളിലൂടെ സിനിമ ചോർന്നിരിക്കുന്നത്. അനധികൃതമായി സിനിമ ചോർത്തിയവർക്കെതിരെ പോലീസ് നിയമടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
ഫെബ്രുവരി ആറാം തീയതി കൊച്ചി കലൂരുള്ള നന്ദിലത്ത് ജി മാർട്ടിൽ സിനിമ ഡൌൺലോഡ് ചെയ്ത് പ്രദർശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ വീഡിയോ സഹിതം എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നിർമാതാക്കളിൽ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് ഹാജരാക്കിയിരുന്നു. ഫ്രണ്ട്‌ലി പ്രോഡക്ഷൻസിന്റ ബാനറിൽ ജോസ്ക്കുട്ടി മഠത്തിൽ, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചത്.