വൈക്കത്ത് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് വിവാഹശേഷം പിരിയേണ്ടിവരുമെന്ന ആശങ്കയില്‍

കോട്ടയം: വിവാഹ ശേഷം പിരിയേണ്ടി വരുമെന്ന ആശങ്കയിലാണ് കൊല്ലം സ്വദേശികളായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ്. കൊല്ലം സ്വദേശികളായ അമൃതയും ആര്യയും 14ന് രാത്രി ഏഴരയോടെയാണ് വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴ ആറ്റില്‍ ചാടിയത്. ഇന്നു രാവിലെ ഇരുവരുടെയും മൃതദദേഹം കണ്ടെത്തി.

കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായിരുന്നു ഇരുവരും.

ശനിയാഴ്ച രാവിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന പേരിലാണ് ഇരുവരും വീടുകളില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ വൈകുന്നേരമായിട്ടും മടങ്ങിയെത്താതെ വന്നതോടെ മാതാപിതാക്കള്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.