വൈദ്യുതി മുടങ്ങും

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പി ഇ എസ് വിദ്യാലയ, പയ്യന്നൂര്‍ കോളേജ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി, സംസ്‌കൃത യൂനിവേഴ്‌സിറ്റി, ചെറാട്ട്, സെന്‍ട്രല്‍ സ്‌കൂള്‍, ആനിച്ചേരി, കുന്നിന് കിഴക്ക്, കണ്ണാംകുഴി ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ സപ്തംബര്‍ 10 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചട്ടുകപാറ, കോറലാട്, ചട്ടുകപാറ എച്ച് എസ്, ചെറാട്ടുമൂല, ഫ്രഞ്ച് പെറ്റ്‌സ്, വനിത ഇന്‍ഡസ്ട്രി, ചട്ടുകപാറ ടവര്‍, ചട്ടുകപാറ , ചെറുവത്തല മെട്ട എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 10 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിശുമന്ദിരം, എസ് ആര്‍ മൂന്നു പെരിയ, പി സി മുക്ക്, ആയങ്കോട് മഠപ്പുര, ആലക്കാട് മഠപ്പുര, ഐവര്‍ കുളം കോവില്‍ ഭാഗങ്ങളില്‍ സപ്തംബര്‍ 10 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.