വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഓടമുട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും എംഎം കോളേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ 11 മണി വരെയും കാരക്കുണ്ട് ഫാം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കോലാച്ചിക്കുണ്ട്, അരവഞ്ചാൽ, ബ്ലാക്ക് സ്റ്റോൺ ക്രഷർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഹംറാസ് മിൽ, കുറുവ ബാങ്ക്, കരാറിനകം ബാങ്ക്, തയ്യിൽകാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും വട്ടക്കുളം, കടലായി വാട്ടർ ടാങ്ക്, കടലായി അമ്പലം, കടലായി കോളനി, കടലായി നട, വട്ടുപാറ, മഞ്ഞക്കൽ, ആശാരിക്കാവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഏച്ചൂർ ബസാർ, വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട്, ഏച്ചൂർ ഓഫീസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ 7.45 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുത്തള്ളി ഓവുപാലം, വാട്ടർ അതോറിറ്റി എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെയും എസ്എൻ കോളേജ്, കാഞ്ഞിര, എസ്എൻ കാമ്പസ്, രാജൻപീടിക, സെന്റ് ഫ്രാൻസിസ്, സ്വരാജ്, ജെടിഎസ്, ഐടിഐ പരിസരം എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ മടമ്പം ചർച്ച്, അലക്‌സ് നഗർ ടവർ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 10 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയും ചെമ്പേരി സെക്ഷനിലെ മിഡിലാക്കയം അപ്പർ, കാണാമല, ബ്ലൂ മെറ്റൽസ്, അരീക്കമല, കാക്കുംതടം എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.