വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബിസ്മില്ല മുതൽ അഴീക്കൽ ഭാഗം വരെ മെയ് 25 ബുധൻ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ രാജ് ബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്, പുറവട്ടം, കടുക്കാരം, ഏണ്ടി, കക്ക, കക്കറ ടവർ, ചക്കാലകുന്നു, കക്കറ കൃഷർ, ചേപ്പാത്തോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 25 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ആറ്റടപ്പ അമ്പലം, ആറ്റടപ്പ ഡിസ്‌പെൻസറി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 25 ബുധൻ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചങ്ങലാട്ട്, ഐ എം ടി എന്നീ ട്രാൻസ്‌ഫോർ പരിധിയിൽ മെയ് 25 ബുധൻ രാവിലെ ഏഴ് മുതൽ 11 മണി വരെയും പറവൂർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെയും, വലിയന്നൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെയും കാനന്നൂർ ഹാൻഡ്‌ലൂം ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പേരി, കമ്പളാരി എന്നീ ഭാഗങ്ങളിൽ മെയ് 25 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പെരുവളത്തുപറമ്പ, മടപ്പുര, സ്വലാഹുദീൻ മസ്ജിദ്, കുളിഞ്ഞ, കുട്ടാവ്, കുളിഞ്ഞ, ഫാറൂഖ്നഗർ, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളിൽ മെയ് 25 ബുധൻ രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ സംഗമം, ബാവോട്ടുപാറ, മഞ്ചേരിപ്പൊയിൽ എന്നീ ഭാഗങ്ങളിൽ മെയ് 25 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.