വൈദ്യുതി മുടങ്ങും

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, പാണപ്പുഴ ക്രഷര്‍, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 28 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെന്റ് ഫ്രാന്‍സിസ്, രാജന്‍പീടിക, എയര്‍ടെല്‍ തോട്ടട, ജെ ടി എസ്, കാഞ്ഞിര, ദിനേശ് കറി പൗഡര്‍, കെ വി ആര്‍ ഫിയറ്റ്, ഹൂണ്ടായ് എന്നീ ഭാഗങ്ങളില്‍ ജൂലൈ 28 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂത്തിരിക്കോവില്‍, പൂകാവ്, മുച്ചിലോട്ടുകാവ് എന്നീ ഭാഗങ്ങളില്‍ ജൂലൈ 28 ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും കാടാച്ചിറ ടൗണ്‍, തൃക്കപാലം എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 10 മണി വരെയും ആനപ്പാലം, കിഴക്കുംഭാഗം, മഠത്തില്‍ വായനശാല എന്നീ ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വേങ്ങാട് മെട്ട, കാവുംപള്ള, വേങ്ങാട് ഹൈസ്‌ക്കൂള്‍, വേങ്ങാട് അങ്ങാടി, മൂസാ കോളനി, കുറുവാത്തൂര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 28 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍, ജാസ് കമ്പനി പരിസരം, പ്രീമിയര്‍ പരിസരം, ഫെറി റോഡ്, കെ എല്‍ പി മില്‍ പരിസരം എന്നീ ഭാഗങ്ങളില്‍ ജൂലൈ 28 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ ഹനുമാന്‍മുക്ക്, ചന്ദ്രോത്ത് പീടിക, എളയാവൂര്‍ വയല്‍, എളയാവൂര്‍ കനാല്‍, എളയാവൂര്‍ അമ്പലം, കണ്ണന്‍ നഗര്‍ റോഡ്, ഫ്‌ളവേഴ്‌സ് ടി വി റോഡ് എന്നീ ഭാഗങ്ങളില്‍ ജൂലൈ 28(ബുധനാഴ്ച) രാവിലെ 9.30 മണി മുതല്‍ വൈകിട്ട് 6 മണിവരെ വൈദ്യുതി മുടങ്ങും.