വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ കാഞ്ഞങ്ങാട്ട്പള്ളി, നടാൽ ബ്ലോക്ക് ഓഫീസ്, നടാൽ വായനശാല, നടാൽ കള്ള്ഷാപ്പ്, ദേവകി ടിമ്പർ, വിജയ ടിമ്പർ, കൈരളി ഫൈബർ, മഹീന്ദ്ര എന്നിവിടങ്ങളിൽ ജൂൺ 18 ശനി രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെയും സെന്റ് ഫ്രാൻസിസ് രാജൻപീടിക, ജെ ടി എസ് ഐ ടി ഐ എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ പോത്താംകണ്ടം ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 18 ശനി രാവിലെ എട്ട്് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ മായിച്ചാൽകുന്ന് ഭാഗങ്ങളിൽ ജൂൺ 18 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെയും പൊടിക്കുണ്ട്, രാമതെരു, പള്ളിക്കുളം, ചാലുവയൽ, മണ്ഡപം, തീരുടാടപ്പാറ, കടലായി അമ്പലം, പട്ടേപറമ്പ്, സ്റ്റൈലോ കോർണർ, പുതിയതെരു ടൗൺ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും പുതിയതെരു ടൗൺ മുതൽ വളപട്ടണം പാലം വരെ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണിവരെയും (ദേശീയപാത ഭാഗത്ത്) വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ പെരിങ്കോന്ന്, തവറൂൽ എന്നിവിടങ്ങളിൽ ജൂൺ 18 ശനി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കവരപ്ലാവ് ട്രാൻസ്‌ഫോർമറിനു കീഴിൽ ജൂൺ 18 ശനി രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.