വൈദ്യുതി മുടങ്ങും

എച്ച് ടി ലൈൻ ടച്ചിംഗ് പ്രവൃത്തി നടക്കുന്നതിനാൽ, ചപ്പാരപടവ് സെക്ഷൻ പരിധിയിൽ ആഗസ്റ്റ് 22 തിങ്കൾ വൈദ്യുതി മുടങ്ങും. രാവിലെ 8.30 മുതൽ 10.30 വരെ: പെരുമ്പടവ് ടൗൺ, പാക്കഞ്ഞിക്കാട്, കല്യാണ പുരം, നായ്ക്കുന്ന്, കൊട്ടക്കൊയിൽ, പെരുമ്പടവ് മിൽ. രാവിലെ 10.30 മുതൽ ഉച്ച രണ്ട് മണി വരെ: കോലാർ തൊട്ടി, കരിപ്പാൽ, കടയക്കര ക്രഷർ, അഗ്രി ഫാം. ഉച്ച രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ: ഇടക്കോം, താഴെ ഇടക്കോം, കണാരം വയൽ, മഠം തട്ട്, പിഎംജെ മിൽ, ഞണ്ടമ്പലം, ഞണ്ടമ്പലം ആർജിജിവിവൈ, ഞണ്ടമ്പലം ഫാം, എച്ച് ടി എവർഗ്രീൻ.

ആഗസ്റ്റ് 22 തിങ്കൾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ കണാരം വയൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ആലക്കോട് സെക്ഷൻ പരിധിയിൽ ആഗസ്റ്റ് 22 തിങ്കൾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ മോറാനി, നെല്ലിക്കുന്ന്, മേലോരാംതട്ട്, മാംതട്ട്, പാത്തെൻപാറ, പൊതിവച്ചതട്ട്, അച്ചാർകൊല്ലി, കരമരംതട്ട്, പഴേരിമാവ്, നൂലിട്ടാമല, ആലക്കോട് ബ്രിഡ്ജ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം സെക്ഷന് കീഴിൽ കൂട്ടുമുഖം, കാവുമ്പായി, കാവുമ്പായി പാലം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ചുണ്ടക്കുന്ന് എന്നിവിടങ്ങളിൽ ആഗസ്റ്റ് 22 തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
ചെമ്പേരി സെക്ഷന് കീഴിൽ പൊട്ടൻപ്ലാവ് ട്രാൻസ്ഫോർമറിനു കീഴിൽ ആഗസ്റ്റ് 22 തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും
ഇരിക്കൂർ സെക്ഷന് കീഴിൽ ചേടിച്ചേരി, കുളിഞ്ഞ ട്രാൻസ്ഫോർമറിനു കീഴിൽ ആഗസ്റ്റ് 22 തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും
പയ്യാവൂർ സെക്ഷന് കീഴിൽ തിരൂർ, കൊശവൻ വയൽ, ഉപ്പുപടന്ന, ചമതച്ചാൽ എന്നിവിടങ്ങളിൽ ആഗസ്റ്റ് 22 തിങ്കൾ രാവിലെ 8.30 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ സെക്ഷന് കീഴിൽ ധർമപുരി, മലബാർ, തണൽ അവേര, അമ്പാടി കമ്പനി ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ ആഗസ്റ്റ് 22 തിങ്കൾ രാവിലെ എട്ട് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ സെക്ഷന് കീഴിൽ ഹമ്രാസ് മിൽ, കുറുവ വായനശാല, കുറുവ ബേങ്ക്, കരാറിനകം ബേങ്ക്, തയ്യിൽകാവ് ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ ആഗസ്റ്റ് 22 തിങ്കൾ രാവിലെ 10 മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.