വൈദ്യുതി മുടങ്ങും
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊട്രാടി ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 17ന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂന്നുനിരത്ത്, കപ്പക്കടവ്, നുച്ചിത്തോട്, ബിസ്മില്ല, ബോട്ട്പാലം, പാമ്പാടിയാല്‍, അഴീക്കല്‍ ബസ് സ്റ്റാന്‍ഡ് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 17ന് ശനി രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂത്തിരി കോവില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 17 ശനി രാവിലെ ഏഴ് മുതല്‍ പകല്‍ പത്ത് വരെയും കിഴക്കുംഭാഗം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ പകല്‍ 10 മുതല്‍ ഉച്ച 12 മണി വരെയും ആനപ്പാലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ച 12 മുതല്‍ ഉച്ച 2:30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊള്ളയാട്, ചുഴലി എസ് ആര്‍, ചുഴലി ബാങ്ക്, കാവുംമൂല, കുളത്തൂര്‍, കുളത്തൂര്‍ ടെമ്പിള്‍, ലേ സ്റ്റോണ്‍, ഗുഡ്വുഡ്, ആകാശ് വുഡ് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 17 ശനി ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.