വൈദ്യുതി മുടങ്ങും

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പരപ്പിൻമെട്ട, അതിരകംവയൽ, തേറോത്ത് കാവ്, കുനിയിൽപീടിക, ബദരിക്കണ്ടം, ഭാരതീയ വിദ്യാഭവൻ, നമ്പ്യാർമെട്ട, കോ-ഓപ് പ്രസ്, അറാഫത്ത് നഗർ, പൂക്കോടൻ, സ്പിന്നിങ്ങ് സ്റ്റോർ, സ്പിന്നിങ്ങ് മിൽ, ധനലക്ഷ്മി, കക്കാട്, അങ്ങാടി, രാജൻകട, ലക്ഷ്മണൻകട, ഹോമിയോ ആശുപത്രി, പുഴാതി ഹൗസിങ്ങ് കോളനി എന്നീ ഭാഗങ്ങളിൽ ഡിസംബർ 30 വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂന്നുനിരത്ത് ചർച്ച്, ഓലാടത്താഴ, ഉപ്പായിച്ചാൽ, ചക്കിപീടിക എന്നീ ഭാഗങ്ങളിൽ ഡിസംബർ 30 വെള്ളി രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും മൂന്നുനിരത്ത്, ദേശബന്ധു, ഗ്രാമീണ വായനശാല, കപ്പക്കടവ് എന്നീ ഭാഗങ്ങളിൽ വൈകിട്ട് മൂന്ന് മണി മുതൽ മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കണിയേരി, പാലത്തറ, മുങ്ങം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 30 വെള്ളി ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് ആറ് മണി വരെയും വെള്ളൂർ ആലിൻകീഴിൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.