വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമ്പ കോറോം റോഡ്, ഗാന്ധിമുക്ക്, രാജധാനി, ചിറ്റാരികൊവ്വല്‍, മലബാര്‍ ഗോള്‍ഡ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 27 വ്യാഴം രാവിലെ ഒമ്പത് മുതല്‍ 12 മണി വരെയും, കൂര്‍ക്കര, മുതിയലം, പരവന്‍തട്ട, മുത്തത്തി സ്‌ക്കൂള്‍ ഭാഗങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആശാരിക്കുന്ന്, വൊഡാഫോണ്‍ കോട്ടൂര്‍, ഹോളിപ്രോപ്‌സ്, ക്രഷര്‍, വൊഡാഫോണ്‍ മാളികപറമ്പ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 27 വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും അടൂര്‍ വായനശാല, കാടാച്ചിറ എച്ച് എസ്, റിലയന്‍സ് കാടാച്ചിറ(ഓഫീസ് പരിസരം) എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ സാലിസ് ഐസ് പ്ലാന്റ്, നഫീസ, അഴിക്കല്‍ ബസ് സ്റ്റാന്‍ഡ്, പാമ്പാടിയാല്‍, സില്‍ക്ക്, തിട്ടാസ്, നെറ്റ് ഫാക്ടറി, റോക്‌സി ഐസ് പ്ലാന്റ്, ബിസ്മില്ല , നുച്ചിത്തോട്, ജമായത്ത് സ്‌കൂള്‍, മോഹിനി റോഡ്, ഗ്രാമീണ വായനശാല, കപ്പക്കടവ്, പോര്‍ട്ട് ക്വാര്‍ട്ടേഴ്സ്, ദേശബന്ധു, ചര്‍ച്ച്, മൂന്ന് നിരത്ത് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 27 വ്യാഴം രാവിലെ 7.15 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.