വോട്ടർ‌പട്ടികയിൽ പേരു ചേർക്കാനുള്ള അവസാന തീയതി നാളെ.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ‌പട്ടികയിൽ പേരു ചേർക്കാനുള്ള അവസാന തീയതി നാളെ. www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പുതിയ പട്ടിക ജനുവരി 20നു പ്രസിദ്ധീകരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും വെവ്വേറെ വോട്ടർപട്ടികയാണ്. നാളെ കഴിഞ്ഞ് അപേക്ഷിക്കുന്നവരുടെ പേര് തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി വോട്ടർ പട്ടികയിലാകും ചേർക്കുക.