വ്യവസായ മന്ത്രിയുടെ അദാലത്ത് സെപ്തംബര്‍ 13ന്
സംസ്ഥാനത്തെ വ്യവസായ മേഖലയിലെയും,ഖനന മേഖലയിലെയും സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 13ന് ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി നടത്തും. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് അദാലത്ത് നടക്കുക. സംരംഭകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍, വായ്പാ വിതരണം,വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍, ലൈസന്‍സുകള്‍, തടസ്സങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിഗണനാര്‍ഹമായ പരാതികള്‍ തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിലെ മിനി സിവില്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് വ്യവസായ ഓഫീസുകളിലോ, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിലോ നേരിട്ട് നല്‍കാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് പരാതി സ്വീകരിക്കുക. ഇതിന് പുറമെ industrieskannur@gmail.com എന്ന ഇമെയിലിലും പരാതികള്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0497 2700928, 9495361808, 9446735135.