വ്യവസായ വകുപ്പിന്റെ കീഡ് നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡും നാഷണൽ

വ്യവസായ വകുപ്പിന്റെ കീഡ് നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസും ചേർന്ന് ഫിഷറീസ് ആന്റ് അക്വാകൾച്ചർ എന്ന വിഷയത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. തൊഴിൽ രഹിതരായ എസ് സി വിഭാഗക്കാർക്ക് അപേക്ഷിക്കാം. ജൂലൈ 20 മുതൽ ആഗസ്റ്റ് ആറ് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിലെ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, അലങ്കാര മത്സ്യബന്ധനം, മാർക്കറ്റ് സർവേ, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികൾ, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ, നാഷണൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡിന്റെ പദ്ധതികൾ, ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഹൈബ്രിഡ്, സോളാർ, വിൻഡ് എനർജി ആപ്ലിക്കേഷനുകൾ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ ക്ലാസ്സുകൾ നടക്കും. www.kied.info സന്ദർശിച്ച് ജൂലൈ 15നകം അപേക്ഷിക്കണം. ഫോൺ; -0484 2532890, 2550322, 9605542061.