വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനു മുൻകൂർ ജാമ്യം അനുവദിച്ചു.

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ശ്രീകാന്തിനെതിരെ  കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം.