വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രവേശനോത്സവം ജന പങ്കാളിത്തത്തോടെ നടത്താനാകില്ലെന്നും അതുകൊണ്ട് വെർച്വലായി പ്രവേശനോത്സവം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് ഒൻപത് മണിക്ക് മുഖ്യമന്ത്രി വിക്ടേഴ്സ് ചാനലിലൂടെ ഉദ്ഘാടനം നടത്തും. 11 മണിക്ക് സ്കൂൾ തലത്തിൽ വെർച്വലായി പ്രവേശനോത്സവം നടത്തും.

ഈ വർഷത്തെ അധ്യയനം വിക്ടേഴ്സ് ചാനലിന് പുറമെ ഓൺലൈൻ ആക്കും. കുട്ടികൾക്ക് അധ്യാപകരെ കാണാത്തതിലുള്ള മാനസിക പ്രയാസം ഉണ്ട്. അതുകൊണ്ട് തന്നെ ഡിജിറ്റൽ ക്ലാസുകൾക്ക് ഉപരിയായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.