ശംഖുംമുഖം റോഡ് തുറന്നശേഷം വീണ്ടും തകർന്നത് സംബന്ധിച്ച് പരിശോധന

ശംഖുംമുഖം റോഡ് മഴയ്ക്ക് മുമ്പ് തുറക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡിന് പരമാവധി സംരക്ഷണം നൽകാനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്. റോഡ് തുറന്ന് വീണ്ടും തകർച്ച സംബന്ധിച്ച് പരിശോധന നടത്തുകയാണ്. തീരദേശ മണ്ണൊലിപ്പ് സംബന്ധിച്ച് മറ്റ് വകുപ്പുകളുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശംഖുംമുഖം, കോവളം എന്നിവയാണ് തിരുവനന്തപുരത്തെ പ്രധാന ടൂറിസം മേഖലകൾ.

അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തിയ കോവളത്തിൻറെ സമഗ്രവികസനം ലക്ഷ്യമിട്ട് വൻ പദ്ധതിയാണ് വരുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സമഗ്ര പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നോഡൽ ഓഫീസറായി ജില്ലാ കളക്ടർ നവജ്യോത് ഖോസയെ നിയമിച്ചു.