ശബരിമലയിലെ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശം പുതുക്കി; ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധന നിർബന്ധം

തിരുവനന്തപുരം :ശബരിമലയിലെ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശം പുതുക്കി .ഇനി ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഈ മാസം ഇരുപത്തിയാറിന് ശേഷം ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധന ചെയ്തിരിയ്ക്കണം. തീര്‍ത്ഥാടകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പിസിആര്‍ പരിശോധന ബാധകമാണ്.

ശബരിമലയില്‍ കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 238 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. തുടര്‍ന്നാണ് മാര്‍ഗ നിര്‍ദ്ദേശം പുതുക്കാന്‍ ദേവസ്വം ബോര്‍ഡും ആരോഗ്യ വകുപ്പും തീരുമാനിച്ചത്. 24 മണിക്കൂര്‍ മുമ്ബുളള പിസിആര്‍ പരിശോധന ഫലമായിരിക്കണം ഭക്തര്‍ കരുതേണ്ടത്. നിലയ്ക്കല്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ്  നടത്തിയ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റാണ് കൊണ്ടു വരേണ്ടത്.