ശബരിമല പ്രതിഷേധ കേസുകൾ പിൻവലികുന്നു
തിരുവനന്തപുരം:ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കും.ഗുരുതര, ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.
ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ ഈ കേസുകൾ പിൻവലിക്കുമെന്ന് യുഡിഎഫ് നിലപാടെടുത്തിരുന്നു.
ശബരിമല കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വഗതാർഹമാണെന്ന് ബിജെപി പ്രതികരിച്ചു. രാഷ്ട്രീയ പക്ഷപാതിത്വം വെച്ചുകൊണ്ടാണ് കേസുകൾ എടുത്തതെന്നും ഇതുമൂലം നിരവധി യുവാക്കൾക്ക് ജോലിസാധ്യതകൾ ഇല്ലാതായിരുന്നെന്നും ബിജെപി പറഞ്ഞു.
അതേസമയം വൈകിവന്ന വിവേകം എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.