ശിവകാർത്തികേയൻ ചിത്രം ‘ഡോക്ടർ ‘റിലീസ് തീയതി മാറ്റിവെച്ചു

ശിവകാർത്തികേയൻ, പ്രിയങ്ക അരുൾ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി നെൽസൺ ദിലിപ്കുമാർ സംവിധാനം ചെയ്യുന്ന ഡോക്ടർ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചതായി റിപ്പോർട്ടുകൾ. മാർച്ച് 26-ന് റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രം മേയ്മാസത്തിലേക്ക് മാറ്റിയെന്നാണ് ഇപ്പോൾ വരുന്ന വാർത്ത.