ശിവകാർത്തികേയൻ ചിത്രം ‘ഡോൺ’;100 കോടി ക്ലബിൽ

ശിവകാർത്തികേയന്റെ ‘ഡോൺ’ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ അല്ലിരാജ സുഭാഷൻ നിർമ്മിച്ച് സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രമാണിത്. ഇപ്പോൾ ചിത്രം 100 കോടി ക്ലബിൽ പ്രവേശിച്ചു. ചിത്രത്തിന്റെ സഹനിർമ്മാതാവാണ് ശിവകാർത്തികേയൻ. എസ്.ജെ. സൂര്യ, പ്രിയങ്ക, സമുദ്രക്കനി, സൂരി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . രാകുൽ പ്രീത് സിംഗ്, ശരദ് കെൽക്കർ, ഇഷ കോപ്പിക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ആയാലാൻ എന്ന ചിത്രത്തിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. ആർ രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം എആർ ആണ്.