ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും


കൊച്ചി: അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിവശങ്കറിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ശിവശങ്കറിനെ ഹാജരാക്കുക.

അതേസമയം, സ്വർണക്കടത്തിൽ ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ട് വേണുഗോപാലിനെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാകും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുക. കേസിൽ ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴി ശിവശങ്കറിന് തിരിച്ചടിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *