ശിവശങ്കർ പുറത്തേക്ക്;എല്ലാ കേസിലും ജാമ്യം

കൊച്ചി: ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിലേറെയായി തടവിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം.

സ്വർണ കടത്ത് ഉൾപ്പെടെ മൂന്ന് കേസിലും ജാമ്യം ലഭിച്ചതോടെ ശിവശങ്കര്‍ ഇന്ന് ജയില്‍ മോചിതനാകും. കഴിഞ്ഞ ഒക്ടോബർ 28നാണ് ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ എം ശിവശങ്കർ അറസ്റ്റിലാവുന്നത്. തുടർന്ന് സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് നവംബറിൽ അറസ്റ്റ് രേഖപ്പെടുത്തി. ജനുവരിയിലാണ് ഡോളർക്കടത്ത് കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

സ്വർണക്കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവശങ്കറിന് കഴിഞ്ഞയാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സ്വർണക്കടത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ ഹൈക്കാടതിയും ജാമ്യം അനുവദിച്ചിരുന്നു. ഡോളർക്കടത്ത് കേസ് മാത്രമാണ് ജയിൽമോചിതനാകാൻ ശിവശങ്കറിനുമുന്നിലുണ്ടായിരുന്ന ഏക കടമ്പ. ഈ കേസിൽ ജാമ്യം ലഭിച്ചതോടെ ശിവശങ്കർ ജയിൽമോചിതനാകും.

.