ശോഭ സുരേന്ദ്രൻ ഇന്ന് കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കും.

കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ ഇന്ന് മണ്ഡലത്തിലെത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കും. വൈകുന്നേരം കഴക്കൂട്ടത്തെത്തുന്ന ശോഭ സുരേന്ദ്രന് കാര്യവട്ടം ശ്രീധർമ്മ ശാസ്ത ക്ഷേത്രത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ സ്വീകരണം നൽകും. തുടർന്ന് മണ്ഡലമിളക്കിയുള്ള റോഡ് ഷോയുമുണ്ടാകും.

കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിക്കാൻ ഉറപ്പിച്ച മണ്ഡലത്തിൽ പാർട്ടി സംസ്ഥാന ഉപാധ്യക്ഷയായ ശോഭ സുരേന്ദ്രനെ മത്സരിക്കാൻ ദേശീയ നേതൃത്വം നിയോഗിച്ചത് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അവഗണിച്ച് കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ മതിയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള തീരുമാനമായതിനാൽ തന്നെ ശോഭയുടെ പ്രചാരണ രംഗത്ത് ഉഴപ്പിയാൽ മറുപടി നൽകേണ്ടിയും വരും.