ശ്രദ്ധേയമായി ‘തുറമുഖം’ ക്യാരക്ടർ പോസ്റ്റർ

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെയാണ് പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. നിവിൻ പോളി അവതരിപ്പിച്ച മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തിൻറെ അമ്മയായാണ് പൂർണിമ എത്തുന്നത്. ചിത്രം ജൂൺ മൂന്നിനു തീയേറ്ററുകളിലെത്തും.

1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചപ്പാ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനുള്ള തൊഴിലാളികളുടെ പോരാട്ടവുമാണ് ചിത്രത്തിൻറെ പ്രധാന പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ‘തുറമുഖ’ത്തിൻ ഗോപൻ ചിദംബരം തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. എഡിറ്റർ- ബി.അജിത്ത് കുമാർ കലാസംവിധാനം, ഗോകുൽ ദാസ് കലാസംവിധാനം, കെ.ഷഹബാസ് അമൻ സംഗീത സംവിധായകൻ. തെക്കേപ്പാട്ട് ഫിലിംസിൻറെയും ക്വീൻ മേരി മൂവീസിൻറെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് സഹനിർമ്മാതാക്കളായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്വീൻ മേരി ഇൻറർനാഷണലാണ് ഈ തുറമുഖം തിയേറ്ററുകളിൽ എത്തിക്കുന്നത്.