ശ്രീജേഷിന്റെ വീട്ടില്‍ അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി മമ്മൂട്ടി

കൊച്ചി കിഴക്കമ്പലത്തെ പാറാട്ട്‌ ശ്രീജേഷിന്റെ വീട്ടില്‍ നടൻ മമ്മൂട്ടി എത്തി അഭിനന്ദനങ്ങള്‍ അറിയിച്ചു.

പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിന് ഹൃദയത്തില്‍ തൊട്ട വാക്കുകളിലുള്ള പ്രശംസയായിരുന്നു മമ്മൂട്ടിയുടെ ആദ്യ സമ്മാനം. ഒളിമ്പിക്‌സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു.

ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ മമ്മൂട്ടിയെന്ന അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു.മമ്മുട്ടിക്കൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ, ജോര്‍ജ് തുടങ്ങിയവരും എത്തിയിരുന്നു.