അടുത്ത മൂന്നു മണിക്കൂറില്‍ 12 ജില്ലകളില്‍ കനത്ത മഴ .

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴതുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു മണിക്കൂറില്‍ 12 ജില്ലകളില്‍ വ്യാപക മഴ ലഭിക്കും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം. എറണാകുളം, ഇടുക്കി, തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ട്. കൊല്ലത്തും പത്തനംതിട്ടയിലും ഇടവിട്ടുള്ള കനത്ത  മഴ തുടരുകയാണ്. കൊട്ടാരക്കര വാളകത്ത് എംസി റോഡില്‍ മണ്ണിടിച്ചിലുണ്ടായി. കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലായി പതിമൂന്ന് ദുരിത്വാശ്വാസ ക്യാംപുകൾ തുറന്നു. തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്തി വെള്ളം തുറന്നു വിടുന്നുണ്ട്. കല്ലടയാർ കരകവിഞ്ഞൊഴുകുകയാണ്. മലയോരപ്രദേശങ്ങളില്‍ ഇടവിട്ട് കനത്തമഴ തുടരുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം, അറബിക്കടലിലെ ചക്രവാത ചുഴി എന്നിവയാണ് കനത്ത മഴക്ക് ഇടയാക്കിയത്.