ശ്രീനിവാസൻ വധക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പട്ടാമ്പി മരുതൂർ സ്വദേശി അഷ്റഫ് ഓമിക്കുന്ന് സ്വദേശി കെ അലി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിനെതിരെ പാലക്കാട് എസ്പി ഓഫീസിൻ മുന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
ഏപ്രിൽ 16 ശനിയാഴ്ചയാണ് മുൻ ശിക്ഷാ ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ മേലമുറിയിലെ കടയിൽ വച്ച് കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് വാളുപയോഗിച്ച് ഇയാളെ വെട്ടിക്കൊലപ്പെടുത്തിയത്.