ശ്വാസനാളത്തിൽ ഫംഗസ് ബാധ; സോണിയാ ഗാന്ധി നിരീക്ഷണത്തിൽ
ന്യൂഡല്‍ഹി: കോവിഡ് അനന്തര ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പാര്‍ട്ടി അറിയിച്ചു.സോണിയയ്ക്കു മൂക്കില്‍നിന്നു രക്തസ്രാവമുണ്ടെന്നും ശ്വാസനാളിയില്‍ അണുബാധ കണ്ടെത്തിയതായും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു മുമ്ബു തന്നെ സോണിയയ്ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂക്കില്‍നിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന്, പാര്‍ട്ടി മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് പറഞ്ഞു.