ഷംന കാസിം വിവാഹിതയാകുന്നു
നടി ഷംന കാസിം വിവാഹിതയാകുന്നു. ബിസിനസ് കള്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് ഷാനിദ്. ഷാനിദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം എഴുതി, “എന്റെ കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ, ഞാൻ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവയ്ക്കുകയാണ്. നിരവധി സെലിബ്രിറ്റികളും ആരാധകരും ഷംനയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയം, നൃത്തം, മോഡലിംഗ് എന്നിവയിൽ ഇപ്പോൾ സജീവമാണ് ഷംന. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. സ്റ്റേജ് ഷോകളിലും ഡാൻസ് റിയാലിറ്റി ഷോകളിലും നടിയെ പലപ്പോഴും കാണാറുണ്ട്.