ഷട്ടര്‍ തുറക്കും

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മടമ്പം, തിരൂര്‍-ചമതച്ചാല്‍, ആലക്കോട്- പൂരക്കടവ് റെഗുലേറ്ററുകള്‍, മീന്‍കുഴി ഡാം എന്നിവയുടെ ഷട്ടറുകള്‍ വരും ദിവസങ്ങളില്‍ തുറക്കും. ഇവയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൈനര്‍ ഇറിഗേഷന്‍ കണ്ണൂര്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.