ഷഹാനയുടെ മരണത്തിൽ ഭർത്താവ് കുറ്റക്കാരനെന്ന് കുറ്റപത്രം.

ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. നടിയും മോഡലുമായ ഷഹായെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഷഹാനയുടെ ഡയറിക്കുറിപ്പുകൾ തെളിവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

മോഡൽ ഷഹാന ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയതായി രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകളാണ് പുറത്ത് വന്നത്. സജാദും കുടുംബവും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തു. മെയ് 13-ാം തിയതിയാണ് പറമ്പിൽ ബസാറിലെ ക്വാട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.