ഷാഹിദ് കപൂർ ചിത്രം ‘ജേഴ്‌സി’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു

കോവിഡ് -19 മഹാമാരി കാരണം നിരവധി കാലതാമസം നേരിട്ട ഷാഹിദ് കപൂറും മൃണാൽ ഠാക്കൂറും അഭിനയിച്ച ‘ജേഴ്സി’ ഏപ്രിൽ 22 നു തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുന്നു. നാനി നായകനായി അഭിനയിച്ച അതേ പേരിലുള്ള 2019 ലെ തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ഇത്. തെലുങ്ക് ഒറിജിനലും ഹിന്ദി റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം ടിന്നനൂരിയാണ്. ഷാഹിദ് കപൂറിന്റെ പിതാവും മുതിർന്ന നടനുമായ പങ്കജ് കപൂറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.