ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; ‘പുള്ള്’ മികച്ച ഇന്ത്യന്‍ സിനിമ

പ്രകൃതി സംരക്ഷണവും ആഗോള താപനവും പ്രമേയമാക്കിയ മലയാള സിനിമക്ക് രാജ്യാന്തര പുരസ്കാരം. ആറാമത് ഷിംല രാജ്യാന്തര ചലച്ചിത്രമേളയിലാണ് പുള്ള് മികച്ച ഇന്ത്യന്‍ സിനിമയായി തിരഞ്ഞെടുത്തത്

ഫസ്റ്റ് ക്ലാപ്പ് എന്ന സിനിമ –സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്ത്വത്തില്‍ പൊതു ജനങ്ങളില്‍ നിന്ന് ഫണ്ട് ശേഖരിച്ചാണ് സിനിമ നിര്‍മിച്ചത്

വടക്ക‌ന്‍ കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. മനുഷ്യന്‍ പ്രകൃതിക്കുമേല്‍ നടത്തുന്ന ചൂഷണങ്ങളും പ്രകൃതിയുടെ തിരിച്ചടികളുമാണ് ചിത്രത്തിന്റെ പ്രമേയം

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ എല്ലാവരും പുതുമുഖങ്ങളാണ് ഷിംല രാജ്യാന്തര ചലച്ചിത്ര മേളയില്‍ 32 രാജ്യങ്ങളില്‍ നിന്നായി 136 ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്.