ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശി അപ്പുക്കുട്ടൻ മകൻ റെനിൽ എന്നിവരാണ് മരിച്ചത്. ഇരുമ്പു തോട്ടിക്കൊണ്ട് തേങ്ങയിടുമ്പോൾ ആണ് അപകടം ഉണ്ടായത്.

വീടിന് സമീപത്തെ തെങ്ങിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുകയായിരുന്നു അപ്പുക്കുട്ടനും മകൻ റെനിലും. ഇതിനിടെ ഇരുമ്പ് തോട്ടി കൈയ്യിൽ നിന്നും വഴുതി സമീപത്തെ 11 കെ.വി ലൈനിലേക്ക് വീഴുകയായിരുന്നു.

തോട്ടി തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുത ലൈനുകൾക്കിടയിൽ കുടുങ്ങി. തുടർന്നാണ് ഇരുവർക്കും വൈദ്യുതാഘാതമേറ്റത്. തൽക്ഷണം തന്നെ മരണപ്പെട്ടു.