സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം. മെയ് 31 വരെ കര്‍ശന നിയന്ത്രണം വേണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്.

തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരാഴ്ചയായി 10 ശതമാനം കൂടിയതും, ആശുപത്രി കിടക്കകളില്‍ 60 ശതമാനം കോവിഡ് രോഗികളെ പ്രവേശിപ്പിച്ചതോ ആയ ജില്ലകളോ മേഖലകളോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാം. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് 14 ദിവസത്തെ ലോക്ക് ഡൗണും പ്രഖ്യാപിക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.

അതേസമയം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വരുന്ന ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക.