സംസ്ഥാനത്തെ ആദ്യ വനിതാ ഡി വൈ എസ് പി തിരഞ്ഞെടുപ്പ് ഗോദയിൽ.
കേരളത്തിലെ ആദ്യ വനിത ഡിവൈഎസ്പിയായ സ്വർണ്ണമ്മ
വിപിൻ ചന്ദ്രനാണ് യുഡിഎഫിന് വേണ്ടി കൊട്ടിയൂരിൽ സ്ഥാനാർത്ഥിയാകുന്നത്.
പിഎസ്സി വഴി നിയമനം നടന്ന ആദ്യ വനിതാ പൊലീസ് ബാച്ചിലെ അംഗമാണ് സ്വർണ്ണമ്മ.
വയനാട് പേര്യയിലെ കുട്ടപ്പൻ രത്നമ്മ ദമ്പതികളുടെ മകൾ.കൽപ്പറ്റ സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. 2003 ൽ കോട്ടയം വനിതാ സെല്ലിൽ എസ്ഐയായി. പൊലീസ് അക്കാദമിയിലും വയനാട് വനിതാ സെല്ലിലും ജോലിചെയ്തു .
അന്വേഷണ മികവും, സ്തുത്യർഹമായ സേവനവുമായിരുന്നു ആദ്യ വനിതാ
ഡി വൈ എസ് പി എന്ന പദവിയിലേക്ക് സ്വർണമ്മയെ നയിച്ചത്.
യു ഡി എഫ് സ്ഥാനാർത്ഥിയായി നിയോഗച്ചതിൽ സന്തോഷമുണ്ടെന്നും
വർഷങ്ങളായി രാഷ്ട്ര സേവന രംഗത്തുള്ള പരിചയസമ്പത്ത് പൊതുപ്രവർത്തന രംഗത്തും കരുത്താകുമെന്നും
സ്വർണ്ണമ്മ പറഞ്ഞു.
കൊട്ടിയൂർ പഞ്ചായത്ത് മൂന്നാം വാർഡായഒറ്റപ്ലാവിൽ നിന്നാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി സ്വർണ്ണമ്മ മത്സരിക്കുന്നത്. വർഷങ്ങളായി ഇടതു മുന്നണി കയ്യടക്കി വെച്ച വാർഡ് സ്വർണ്ണമ്മയിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് യു ഡി എഫിൻ്റെ വിലയിരുത്തൽ.