സംസ്ഥാനത്തെ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി. ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി. ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം നെഗറ്റീവ് ആണെങ്കില്‍ പിസിആര്‍ പരിശോധന നടത്തണം. 60 വയസിന് മുകളിലുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പിസിആര്‍ പരിശോധന നടത്തണമെന്നും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു