സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ നാളെ വരെ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു