സംസ്ഥാനത്ത് ഇന്നുമുതൽ ബാറുകളിൽ മദ്യവിൽപ്പന പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ബാറുകളിൽ മദ്യവിൽപ്പന പുനരാരംഭിക്കും. വെയർ ഹൗസ് നികുതി 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറയ്ക്കും. ബാറുടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം.

കോവിഡ് കാലത്ത് ബിവറേജസിന് മുന്നിലെ നീണ്ട ക്യൂ ഹൈക്കോടതി വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് ബാറുകൾ മുഖേനയും മദ്യവിതരണം നടത്താനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോയത്. നേരത്തെ ബാറുകൾക്കുള്ള വെയർഹൗസ് ചാർജ്ജ് എട്ട് ശതമാനത്തിൽ നിന്ന് 25 ശതമാനമായി കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബാറുകൾ വഴിയുള്ള മദ്യവിൽപ്പന നിർത്തിവെച്ചത്.