സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും.

ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് വ്യാപനം ദുർബലമായതും മൺസൂണിന് മുമ്പുള്ള പടിഞ്ഞാറൻ കാറ്റുമാണ് മഴ കുറയാൻ കാരണം. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

അതേസമയം, കനത്ത ചൂടിൽ നിന്ന് ആശ്വാസം നൽകിക്കൊണ്ട് ഡൽഹിയിൽ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഡൽഹിയിലെ താപനില കുത്തനെ കുറഞ്ഞു. രാവിലെ 5.40 നും വൈകിട്ട് 7 നും ഇടയിൽ താപനില 11 ഡിഗ്രി കുറഞ്ഞു. താപനില 29 ഡിഗ്രിയിൽ നിന്ന് 18 ഡിഗ്രിയായി കുറഞ്ഞു. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. മണിക്കൂറിൽ 60-90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം താറുമാറായി. അത്യാവശ്യ യാത്രകൾക്കായി മാത്രം പുറത്തിറങ്ങാൻ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.