സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്ന് ഉയർന്നു. ഒരു പവൻ സ്വർണത്തിൻ 160 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിൻറെ വിപണി വില 37,040 രൂപയായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് തവണ മാത്രമാണ് സ്വർണ വില ഉയർന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഏറെക്കാലമായി ഇടിഞ്ഞു കൊണ്ടിരിക്കുന്ന സ്വർണ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരാൻ തുടങ്ങിയിട്ടുണ്ട്. മെയ് 12 നാണ് സ്വർണ വില ഉയർന്നത്. 360 രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ, അടുത്ത ദിവസം തന്നെ സ്വർണ വില ഇടിഞ്ഞു. മെയ് 17 നും സ്വർണ വില ഉയർന്നിരുന്നുവെങ്കിലും ഇന്നലെ ഇത് ഇരട്ടിയിലധികം ഉയർന്നിരുന്നു. അതേസമയം സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഒരു രൂപയുടെ കുറവുണ്ടായി. ഇതോടെ വെള്ളിയുടെ വിപണി വില 66 രൂപയായി ഉയർന്നു. 925 വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 വെള്ളിയുടെ വില 100 രൂപയാണ്.