സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 5228 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത 410 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു.

19 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 72392 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.