Latestകേരളം

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ടെക്‌സ്റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കും ചെറിയ ഇളവുകള്‍ അനുവദിച്ചു. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഹോം ഡെലിവറി നടത്തുന്നതിനായി നിശ്ചിത ജീവനക്കാരെ വെച്ച്‌ തുറക്കാം.

വിവാഹപാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ ഷോപ്പില്‍ ചെലവഴിക്കാന്‍ അനുമതി നല്‍കി. പൈനാപ്പിള്‍ തോട്ടങ്ങളില്‍ നിര്‍മ്മാണ തൊഴിലാളികളെ പോലെ അതിഥി തൊഴിലാളികള്‍ക്ക് പോകാന്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയതായും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങള്‍ക്കും ടവറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇതോടൊപ്പം അനുമതി നല്‍കിയിട്ടുണ്ട്.