തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 19 വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് വേനല്‍ മഴ ലഭിച്ചുതുടങ്ങിയതോടെ താപനിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.